കുടയത്തൂർ: ഒന്നാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി രമണി ബാബുവിൻ്റെ കട്ടൗട്ടിൽ കരിഓയിൽ ഒഴിച്ച് നശിപ്പിച്ചു.കുടയത്തൂർ പാലത്തിന് സമീപം വെച്ചിരുന്ന കട്ടൗട്ടാണ് തിരഞ്ഞെടുപ്പ് ദിവസം രാവിലെ കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടത്. കട്ടൗട്ട് നശിപ്പിച്ചതിൽ ബി ജെ പി കുടയത്തൂർ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി പി.പി.ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു.