ഇടുക്കി: തദ്ദേശതിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ രേഖപ്പെടുത്തിയത് 74.66 ശതമാനം പോളിംഗ്. എന്നാൽ ഇത് അന്തിമകണക്കല്ല. ഇടമലക്കുടിയിലെയും മറയൂർ മേഖലയിലെ നെറ്റ്‌വർക്ക് എത്താത്ത ചില മേഖലകളിലെയും പോളിംഗ് നിരക്കുകൾ കൂടി ചേരുമ്പോൾ ശതമാനത്തിൽ നേരിയ വർദ്ധനയുണ്ടാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്നലെ ഉദ്യോഗസ്ഥർക്ക് അവധി നൽകിയതിനാലാണ് ഈ കണക്കുകൾ പരിശോധിച്ച് അന്തിമഫലം നിർണയിക്കാനാകാത്തത്. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്കും എട്ടു ബ്ലാക്കുകളിലെ 104 ഡിവിഷനുകളിലേക്കും 52 ഗ്രാമപഞ്ചായത്തുകളിലേക്കും തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ 69 വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 1453 ബൂത്തുകളിലായി ആകെ 901593 വോട്ടർമാരാണുണ്ടായിരുന്നത്.


ബ്ലോക്കുകൾ:

അടിമാലി- 73.71%
ദേവികുളം- 70.71 %
നെടുങ്കണ്ടം- 77.11%
ഇളംദേശം- 79. 27%
ഇടുക്കി- 73.28 %
കട്ടപ്പന- 74.17%
തൊടുപുഴ- 77.82 %
അഴുത- 70.38 %

നഗരസഭകൾ:
തൊടുപുഴ- 82.11 %
കട്ടപ്പന- 74.57%