തൊടുപുഴ: കാലങ്ങളായി തൊടുപുഴ നഗരസഭയിൽ കൈയടക്കി വെച്ച വാർഡുകൾ നഷ്ടമാകുമെന്ന് ഉറപ്പായതോടെ മുസ്ലിംലീഗ് വ്യാപക അക്രമത്തിന് അരങ്ങൊരുക്കുകയാണെന്ന് സി.പി.എം തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ പറഞ്ഞു. മനഃപൂർവം പ്രകോപനം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കാനാണ് അവരുടെ ശ്രമം. ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ എൽ.ഡി.എഫ് കടന്നുകയറുന്നതിന്റെ അസഹിഷ്ണുതയാണ് അക്രമങ്ങളിലൂടെ അവർ പ്രകടിപ്പിക്കുന്നത്. വീട് കയറി അക്രമിച്ച യു.ഡി.എഫ്- ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.