ചെറുതോണി: എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരത്പവാറിന്റെ 80-ാം ജന്മദിനാഘോഷം 12 മുതൽ ഒരാഴ്ച ജില്ലയിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ അറിയിച്ചു. പാർട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പാർട്ടി പതാക ഉയർത്തുകയും ഇന്ത്യൻ രാഷ്ട്രീയത്തിൽ പവാർജിയുടെ സംഭാവനകൾ ചർച്ചചെയ്യപ്പെടുന്ന സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്യും. ജില്ലാതല ആഘോഷപരിപാടികൾക്ക് 12ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുതോണി ജില്ലാ കമ്മിറ്റി ഓഫീസിൽ തുടക്കം കുറിക്കും.