ഇടുക്കി: കോഴിക്കോട് ഇംഹാൻസിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് കോഴ്സിലേക്ക് ഒഴിവുള്ള ഏഴ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജനറൽ നഴ്സിംഗ്/ബി.എസ്.സി നഴ്സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ബിരുദം. പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ഉണ്ടാകും. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 22. അപേക്ഷാഫോറം ഇംഹാൻസ് ആഫീസിൽ നിന്ന് നേരിട്ടും www.imhans.ac.in എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും. വിശദവിവരങ്ങൾക്ക് 9745156700, 9605770068.