ഇടുക്കി: ജില്ലാ ശിശുക്ഷേമസമിതി വാർഷിക പൊതുയോഗം കളക്‌ട്രേറ്റ് ഹാളിൽ എ.ഡി.എം. ആന്റണി സ്‌കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. ഉഷ അദ്ധ്യക്ഷയായിരുന്നു. സെക്രട്ടറി കെ.ആർ. ജനാർദ്ദനൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും ട്രഷറർ കെ. രാജു അവതരിപ്പിച്ച ഓഡിറ്റ് ചെയ്ത വരവ്‌ ചെലവ് കണക്കും നടപ്പ് വർഷ ബഡ്ജറ്റും യോഗം ഏകകണ്ഠമായി അംഗീകരിച്ചു. കെ.ആർ. രാമചന്ദ്രൻ, വി.എൻ. സുഭാഷ്, ഷൈല സുരേന്ദ്രൻ, എം.ജി. ഗീത, കെ. ബിനോയി, എം.ആർ. രഞ്ജിത്, പി.കെ. രാജു, ടി.എം. ഫ്രാൻസിസ്, കെ. ബിനോയ് എന്നിവർ സംസാരിച്ചു.