തൊടുപുഴ: കാർഷിക നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരതബന്ദിന്റെ വിജയം മോദിസർക്കാരിന്റെ തകർച്ചയുടെ തുടക്കമാണെന്ന് നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന അദ്ധ്യക്ഷൻ ജോസഫ് മാഷും ജനറൽ സെക്രട്ടറി ക്ലമന്റ് മാത്യുവും പറഞ്ഞു. കർഷകരുടെ അഭിപ്രായം സ്വരൂപിക്കാതെ നടപ്പിലാക്കിയ നിയമങ്ങൾ കോർപ്പറേറ്റുകളെ സഹായിക്കാനുള്ള മോദി സർക്കാരിന്റെ ഗൂഢശ്രമമാണെന്ന് വ്യക്തമാകും. നിയമം പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന സംയുക്തസമരസമിതിയുടെ ഉറച്ച തീരുമാനത്തിനു ജനപിന്തുണ വർധിച്ചുവരികയാണെന്നും അവർ ചൂണ്ടികാട്ടി.