കലയന്താനി: റോഡ് ടാറിങ് കഴിഞ്ഞപ്പോൾ വശങ്ങൾ ഉയർന്നു നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി .ആലക്കോട് ഇളംദേശം റോഡിലാണ് അപകടം പതിയിരിക്കുന്നത് .ആധുനിക രീതിയിലുള്ള ടാറിങ് കഴിഞ്ഞതൊടെ ടാറിങ്ങും മണ്ണ് ഭാഗവും തമ്മിൽ ഉയർന്നു നിൽക്കുകയാണ് .വലിയ വാഹങ്ങൾ വരുമ്പോൾ സൈഡ് നൽകുവാൻ ബുദ്ധിമുട്ടാണ് .ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.ഓട്ടോ റിക്ഷ ,ഇറുക്കര വാഹനങ്ങൾ എന്നിവ റോഡ് ഉയർന്നു നിൽക്കുന്നതുമൂലം റോഡിൽ നിന്നും തെന്നി അപകടനം ഉണ്ടാകുന്നുണ്ട് .ഉയർന്നു നിൽക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്തു ലെവൽ ചെയ്യുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത് .അതുപോലെ തന്നെ ആവശ്യമായ ഓട ഇല്ലാത്തതുമൂലം വെള്ളം സമീപമുള്ള പുരയിടങ്ങളിലേക്കാണ് ഒഴുകുന്നത് .