പീരുമേട്: 12 വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. 38 കാരനായ വണ്ടിപ്പെരിയാർ സ്വദേശിയാണ് പൊലീസ് പിടിയിലായത്. സംഭവത്തെ പറ്റി വണ്ടിപ്പെരിയാർ പൊലീസ് പറയുന്നതിങ്ങനെ- ലോക്ക്ഡൗൺ തുടങ്ങിയ കാലം മുതൽ മരപ്പണിക്കാരനായ ഇയാൾ കുട്ടിയുടെ മാതാവ് വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ പീഡനശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ശാരീരികമായി കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയിൽ അസ്വാഭാവികത തോന്നിയ മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. മാതാവ് തന്നെ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.