തൊടുപുഴ: പത്ത് വർഷമായി യു.ഡി.എഫ് വിജയിച്ച പാമ്പാടുംപാറ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണയും വിജയം ഉറപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് യു.ഡി.എഫ്. അവസാന റൗണ്ട് കൂട്ടിക്കിഴിച്ച് ശേഷം ഉയർന്ന പോളിംഗ് ശതമാനത്തിൽ ആത്മവിശ്വാസമുണ്ടെന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അഡ്വ. ജോയി തോമസ് പറഞ്ഞു. പാമ്പാടും പാറ, കരുണാപുരം പഞ്ചായത്തും, തുക്കുപാലം, വണ്ടൻമേട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും, ഉൾപ്പെടുന്ന ജില്ലാ ഡിവിഷൻെറ് പരിധിയിൽ വരുന്ന മേഖലകൾ യു.ഡി.എഫിന് ശക്തമായ സ്വാധിനമുണ്ടെന്നാണ് വിലയിരുത്തൽ. ഡിവിഷനിലെ അനുകൂല ഘടകങ്ങൾ ശുഭ പ്രതീക്ഷനൽകുന്നതാണെന്നാണ് വോട്ടെടുപ്പിന് ശേഷം യു.ഡി.എഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ.കഴിഞ്ഞതവണ യു.‌ഡി.എഫ് സ്ഥാനാർത്ഥി 4600 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ഇന്നലെ ജോയി തോമസ് ജില്ലാ ഡിവിഷൻ മേഖലയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളേയും നേതാക്കളെയും കാണുന്ന തിരക്കിലായിരുന്നു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ ജിജി കെ. ഫിലിപ്പ് നല്ല അത്മവിശ്വാസത്തിലാണ്. പോളിംഗിന് ശേഷം ഇടതുമുന്നണി ബുത്ത് തല കമ്മിറ്റികളും, പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റികളും ചേർന്ന് വിജയ പ്രതീക്ഷയാണ് വിലയിരുത്തി രിക്കുന്നത്. കേരള കോൺഗ്രസ് (ജോസ് )വിഭാഗം ഇടതുമുന്നണി ക്കൊപ്പം എത്തിയത് വലിയ പ്രതിക്ഷ യാണ് പുലർത്തുന്നത്. വികസന പ്രവർത്തനങ്ങളും അനുകൂല സാഹചര്യങ്ങളും ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത് . ജില്ലാ പഞ്ചായത്തിൻെറ് തുടക്കം മുതൽ ഇടതുമുന്നണിക്ക് ഹാട്രിക്ഷ വിജയം നേടി കൊടുത്ത് ഡിവിഷൻ പത്ത് വർഷം മുമ്പാണ് യു.ഡി..എഫ് തിരിച്ചു പിടിച്ചത്. ജിജി വോട്ടെടുപ്പിനു ശേഷം പാർട്ടി പ്രവർത്തനങ്ങളുമായി സജിവമായി. എൻ.ഡി..എ സ്ഥാനാർത്ഥി ജോസുക്കുട്ടി ജെ.ഒഴുകയിൽ നല്ല മുന്നേറ്റം നടത്തുവാൻ കഴിയുമെന്ന് പ്രതിക്ഷയിലാണ്. കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡൻറ് കൂടിയായ ജോസുക്കുട്ടിയും ശുഭ പ്രതിക്ഷ പുലർത്തുന്നു.