മുട്ടം: പെരുറ്റം ഭാഗത്ത് മലങ്കര അണക്കെട്ട് റൂട്ടിൽ നിന്നിരുന്ന വൈദ്യതി പോസ്റ്റിന്റെ അപകടാവസ്ഥക്ക് പരിഹാരമായി. മലങ്കര റബർ എസ്റ്റേറ്റ് കമ്പനി ഓഫീസിന് സമീത്തായി റോഡിന്റെ വശം ചേർന്നുളള വൈദ്യുതി പോസ്റ്റാണ് ഏത് നിമിഷവും നിലം പൊത്താമെന്ന അവസ്ഥയിൽ നില നിന്നിരുന്നത്. ഒരു വശത്ത് മാത്രമുണ്ടായിരുന്ന സ്റ്റേ കമ്പി പൊട്ടിയതിനെത്തുടർന്ന് അപകടാവസ്ഥയിലായിരുന്നു.പോസ്റ്റ് റോഡിലേക്ക് കൂടുതൽ ചെരിഞ്ഞ് ഇതിലൂടെയുള്ള വൈദ്യുതി ലൈൻ റോഡിലേക്ക് താഴ്ന്ന് ഏറെ അപകടാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇത് വഴി കടന്ന് പോകുന്ന ടിപ്പർ ലോറികളുടെ മുകൾ ഭാഗത്ത് താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈൻ തട്ടി കൂടുതൽ അപകടാവസ്ഥയും നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വൈദ്യുതി വകുപ്പ് അധികൃതരുടെ അടിയന്തര ഇടപെടൽ.