തൊടുപുഴ : കേരളാ കോൺഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറിയും യു.ഡി.എഫ്. വണ്ണപ്പുറം മണ്ഡലം സെക്രട്ടറിയുമായ എം.റ്റി. ജോണിയെആക്രമിച്ചതിൽ കേരളാ കോൺഗ്രസ് (ജോസഫ് വിഭാഗം) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മറ്റ് പ്രവർത്തകരോടൊപ്പം ഭവന സന്ദർശനത്തിനിടയിൽ യാതൊരു കാരണവുമില്ലാതെയാണ് എൽ.ഡി.എഫ്. പ്രവർത്തകർ ജോണിയെ കൈയ്യേറ്റം ചെയ്തത്. സംഭവത്തെ തുടർന്ന് കാളിയാർ പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് അത്യന്തം ഗുരുതരമാണെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും.