തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി ട്രഷറാറുമായ സി. കെ. അബ്ദുൾ ഷെരീഫിനെയും മർച്ചന്റ്സ് അസോസിയേഷൻ കമ്മിറ്റി അംഗങ്ങളായ സി. കെ നവാസ്, സി. കെ. അൻവർ, സി. കെ. ശിഹാബ് എന്നിവരെയും കുടുംബാംഗങ്ങളെയും വീട്ടിൽ കയറി അക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത നടപടിയിൽ മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.ജനാധിപത്യ വ്യവസ്ഥയിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങൾക്ക് മുതിരുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂഷണമല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. എൻ. ദിവാകരൻ, ജില്ലാ സെക്രട്ടറി ആർ. രമേശ്, അസോസിയേഷൻ പ്രസിഡന്റ് ടി. സി. രാജു, ജനറൽ സെക്രട്ടറി നാസർ സൈര എന്നിവർ പറഞ്ഞു.കുറ്റക്കാർക്ക് എതിരെ നിയമപരമായ ശിക്ഷാ നടപടികൾ കൈകൊള്ളണമെന്നും ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.