തൊടുപുഴ: തെരഞ്ഞെടുപ്പ് പരാജയം മുന്നിൽക്കണ്ട് യുഡിഎഫ് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. എൽ. ഡി. എഫ് പ്രവത്തകൻ കണിയാൻപറമ്പിൽ ജലാലുദ്ധീന്റെ വീട് അടിച്ചുതകർക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദ്ദിക്കുകയുംചെയ്ത സംഭവത്തിലെ പ്രതികളെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്ന്സംഭവസ്ഥലം സന്ദർശിച്ച ശേഷം കെ കെ ശിവരാമൻ ആവശ്യപ്പെട്ടു.സിപിഐ തൊടുപുഴ താലൂക്ക് സെക്രട്ടറി പി പി ജോയി,വി ആർ പ്രമോദ്,മുഹമ്മദ്അഫ്സൽ,സക്കീർ,സിനാജ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.