തൊടുപുഴ: ഐ എം എ നേതൃത്വത്തിൽ ചില സംഘടനകൾ നടത്തിയ സമരത്തിനെതിരെ ആയുർവ്വേദ ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്ത്. അലോപ്പതി ഡോക്ടർമാരുടെ സമരം മൂലം സാധാരണക്കാരായ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ മുഴുവൻ ആയുർവേദ സംഘടനകളും ചേർന്ന് ആരോഗ്യ സംരക്ഷണ ദിനമാചരിച്ചു.ഇതിന്റെ ഭാഗമായി സർക്കാർ ആയുർവേദ ആശുപത്രികൾ, ഡിസ്‌പെൻസറികൾ, സ്വകാര്യ ആയുർവേദ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ കൂടുതൽ സമയം ഒ.പി. പ്രവർത്തിച്ചു.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ,കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് ഫെഡറേഷൻ , കേരള ഗവ. ആയുർവേദ സ്‌പെഷ്യലിസ്ര് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിൽ പങ്കാളികളായി . ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ,ആയുർവേദ നഴ്സസ് അസോസിയേഷൻ തുടങ്ങിയ പാരാമെഡിക്കൽ ജീവനക്കാരുടെ സംഘടനകളും പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.