തൊടുപുഴ : കേരള കൗൺസിലേഴ്സ് ആന്റ് ട്രെയ്‌നേഴ്സ് യൂണിയൻ ജില്ലാ വനിത വിംഗ് ഉദ്ഘാടനം 13ന് വീഡിയോ കോൺഫ്രൻസ് വഴി നിർവഹിക്കും. വൈകുന്നേരം നാലിന് ജില്ലാ വിമൺ പ്രൊട്ടക്ഷൻ ഓഫീസർ ലിസി ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ കോർഡിനേറ്റർ ലൈസമ്മ ബർണാഡ് അദ്ധ്യക്ഷതവഹിക്കും. ഡോ. മാത്യു കണമല (എച്ച്ഒഡി, സോഷ്യൽ വർക്ക്, സെന്റ് ജോസഫ് കോളേജ് മൂലമറ്റം) മുഖ്യ പ്രഭാഷണം നടത്തും. ഡോ. മേരി അനിത, തെഹ്സീൻ സക്കീർ, എ. ബേബി, ശ്രുതി കിഷോർ, കെ.സി. ജോൺ, അന്ന ജോസഫ്, സോഫി ജോൺ, ധന്യ മോൾ, ജോസ്ലിൻ ജോസഫ്, ഡോ. ജയ ലാൽമോഹൻ എന്നിവർ പ്രസംഗിക്കും. മനശാസ്ത്രജ്ഞർ, കൗൺസിലേഴ്സ്, ട്രെയ്‌നേഴ്സ് എന്നിവരുടെ സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിൽ കരുത്തേകുക, സ്വാശ്രയ ശീലരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് നയിക്കുക, കുട്ടികളിലും മറ്റു ദുർബല വിഭാഗത്തിന്റേയും മാനസികാരോഗ്യം വർദ്ധിപ്പിക്കുക, ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുകതുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ജില്ല കോഓർഡിനേറ്റർ ലൈസമ്മ ബർണാഡ് പറഞ്ഞു.