stand
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബസ് സ്റ്റാഡും, ഷോപ്പിംഗ് കോപ്ലക്സും

ചെറുതോണി: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബസ് സ്റ്റാഡും, ഷോപ്പിംഗ് കോപ്ലക്സും അനാഥമായി നശിക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി പഴയരിക്കണ്ടത്ത് നിർമ്മിച്ച ബസ് സ്റ്റാഡും ഷോപ്പിംഗ് കോപ്ലക്സുമാണ് കാട്കയറി നശിക്കുന്നത്. 2007 ൽ നിർമ്മാണം പൂർത്തിയായ പഴയരിക്കണ്ടം ബസ് സ്റ്റാഡിൽ നാളിതുവരെ ബസ്സുകൾ പ്രവേശിച്ചിട്ടില്ല. ബസുകൾ കടന്നു പോകുന്ന ആലപ്പുഴ -മധുര സംസ്ഥാന പാതയിൽ പഴയരിക്കണ്ടം ഈട്ടിക്കവലയിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരെ പള്ളി സിറ്റിയിലാണ് സ്റ്റാഡ് നിർമ്മിച്ചിരിക്കുന്നത്. ദൂരക്കൂടുതലാണ് ബസുകൾ സ്റ്റാഡിൽ പ്രവേശിക്കാത്തതിന്റെ കാരണമെന്ന് പറയപ്പെടുന്നു. ബസ്സുകൾ പ്രവേശിക്കാത്ത ബസ്സ് സ്റ്റാഡിൽ 2019ൽ ലക്ഷങ്ങൾ മുടക്കി ഷോപ്പിംഗ് കോപ്ലസ് നിർമ്മിച്ചിരുന്നു. ഇതും ഇപ്പോൾ കാട്കയറി നശിക്കുകയാണ് . രാത്രി കാലങ്ങളിൽ സ്റ്റാഡും പരിസര പ്രദേശവും മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും ഒളിത്താവളംകൂടിയാണ്. കാട്കയറി നശിക്കുന്ന ബസ് സ്റ്റഡും ഷോപ്പിംഗ് കോപ്ലക്സും വൃത്തി ആക്കി ബസുകൾ സ്റ്റാഡിൽ പ്രവേശിക്കാനുള്ള നടപടി സ്വീകരിക്കണമെണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.