
തൊടുപുഴ: മടക്കത്താനം ഇടയ്ക്കാട്ടുകയറ്റം കാട്ടാംപിള്ളിൽ കെ എ ശങ്കരപ്പിള്ള ( റിട്ട. ഡപ്യൂട്ടി തഹസിൽദാർ-81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. എൻജിഒ യൂണിയന്റെ ഇടുക്കി ജില്ലയിലെ ആദ്യകാല സംഘാടകരിലൊരാളും ജില്ലാകമ്മിറ്റി അംഗവുമായിരുന്നു. സിപി എം മഞ്ഞള്ളൂർ ലോക്കൽ കമ്മിറ്റി അംഗം, വാഴക്കുളം 2824ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, മഞ്ഞള്ളൂർ ഹൗസിങ് സഹകരണ സംഘം സ്ഥാപക ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.. ഭാര്യ: ഭവാനിയമ്മ (അമ്മിണി) പെരുമ്പാവൂർ ഇരിങ്ങോൾ തട്ടാരുകുടിയിൽ കുടുംബാംഗം. മക്കൾ: കെ എസ് ഷൈജ (സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, വാട്ടർ അതോറിറ്റി തൊടുപുഴ), കെ എസ് ഷൈജു (സീനിയർ റിപ്പോർട്ടർ, ദേശാഭിമാനി, ഇടുക്കി). മരുമക്കൾ: ടി എ ബിജു താഴത്തെ തയ്യിൽ കുടയത്തൂർ, പി. ഹണി (എൽഡി ക്ലർക്ക്, ലീഗൽ മെട്രോളജി , തൊടുപുഴ).