 
തൊടുപുഴ: ലോകോത്തര ബ്രാൻഡുകൾ ഉൾകൊള്ളിച്ചു കൊണ്ട് തൊടുപുഴ മലബാർ ഗോൾഡിൽ ആർടിസ്ട്രി ഷോയ്ക്ക് തുടക്കം. വ്യാപാരി വ്യവസായി ഏകോപനസമിതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ടി.സി. രാജു തരണിയിൽ രാവിലെ 10.30ന് പുതിയ ഡയമണ്ട് കളക്ഷൻ അവതരിപ്പിച്ചു ഉദ്ഘാടനം ചെയ്തു. വ്യാപാരി വയവസായി മർച്ചന്റ് യൂത്ത് വിങ് പ്രസിഡണ്ട് താജുദ്ധീൻ എം.പി വിശിഷ്ടാതിഥി ആയിരുന്നു. സ്വർണത്തിനും രത്നങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങളും പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും സമ്മാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഷോ 15 വരെയുള്ല നാല് ദിവസമാണ്. മലബാർ ഗോൾഡ് തൊടുപുഴ ഹെഡ് ജറാൾഡ് മാന്വൽ സ്വാഗതവും അസിസ്റ്റന്റ് ഹെഡ് സിദ്ദിഖ് കെ.വി നന്ദിയും പറഞ്ഞു.