തൊടുപുഴ: നഗരസഭ ഏഴാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് അഫ്സലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന കണിയാംപറമ്പിൽ ജലാലുദ്ദിന്റെ വീട് കയറി ആക്രമിച്ച അക്രമകാരികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ തൊടുപുഴ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. തൊടുപുഴ കെ.കെ.ആർ ജംഗ്ഷനിൽ യു.ഡി.എഫ് പ്രവർത്തകർ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വീടാക്രമിച്ചവരും വാഹനത്തിന് കേടുപാടുവരുത്തിയവരും പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് നടക്കുമ്പോൾ ഇവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി. ജോയി പറഞ്ഞു.