തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കൗൺസലിംഗ് ക്ലാസ് 19, 20 തീയതികളിൽ ഓൺലൈൻ മുഖേന നടക്കും. 19ന് രാവിലെ ഒമ്പതിന് യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ഭദ്രദീപ പ്രകാശനം നിർവഹിക്കും. യൂണിയൻ കൺവീനർ ജയേഷ്. വി സ്വാഗതം പറയും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ.സോമൻ മുഖ്യപ്രഭാഷണം നടത്തും. കമ്മിറ്റി അംഗങ്ങളായ ഷാജി കല്ലാറയിൽ, സി.പി. സുദർശനൻ, ശ്രീനാരായണ എംപ്‌ളോയിസ് ഫോറം കേന്ദ്രസമിതി അംഗം കെ.പി സന്തോഷ്, വൈദിക യോഗം സംസ്ഥാന വൈസ് ചെയർമാൻ കെ.എൻ രാമചന്ദ്രൻ ശാന്തി , യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ പി.ജെ. സന്തോഷ് , പെൻഷനേഴ്സ് ഫോറം തൊടുപുഴ യൂണിയൻ ചെയർമാൻ പി.ടി. ഷിബു, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഗിരിജ ശിവൻ, സൈബർ സേന ചെയർമാൻ ഡി. സിബി മുള്ളരിങ്ങാട്, എംപ്ലോയിസ് ഫോറം പ്രസിഡന്റ് സി.കെ അജിമോൻ, സെക്രട്ടറി എം.എൻ പ്രദീപ് കുമാർ, പെൻഷനേഴ്സ് ഫോറം തൊടുപുഴ യൂണിയൻ കൺവീനർ ടി.പി ബാബു , വനിതാസംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ്, സൈബർ സേന കൺവീനർ ചന്തു പരമേശ്വരൻ എന്നിവർ സംസാരിക്കും. രാവിലെ 10ന് ശ്രീനാരായണ ഗുരദേവന്റെ ദാമ്പത്യ സങ്കൽപ്പം എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്തും 12 ന് വ്യക്തിത്വ വികസനം കുടുംബ ഭദ്രതയ്ക്ക്, സംഘടനാ പരിചയം എന്നീ വിഷയങ്ങളിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമനും ക്ലാസുകളെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സ്ത്രീ പുരുഷ മനശാസ്ത്രം എന്ന വിഷയത്തിൽ അഡ്വ. വിൻസെന്റ് ജോസഫും ക്ലാസ് നയിക്കും. 20ന് രാവിലെ 10 മുതൽ 12 വരെ സ്ത്രീ പുരുഷ ലൈംഗീകത എന്ന വിഷയത്തിൽ ഡോ. എൻ.ജെ. ബിനോയിയും ഗർഭധാരണം, പ്രസവം, ശിശുസംരക്ഷണം എന്നീ വിഷയത്തിൽ ഡോ. ദിവ്യ ശ്രീനാഥും ക്ലാസ് നയിക്കും. തുടർന്ന് ക്ലാസ് അവലോകനം നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും.