തൊടുപുഴ : യു. ഡി. എഫ് സ്ഥാനാർത്ഥികളുടെ വീട് ആക്രമിച്ച സംഭവത്തിൽ യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും പ്രതിഷേധം രേഖപ്പെടുത്തി. മുള്ളരിങ്ങാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർത്ഥി ഷൈനി റെജിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിതും വണ്ടിപ്പെരിയാർ പഞ്ചായത്തിലെ സ്ഥാനാർത്ഥിയുടെ വീട് ആക്രമിച്ച് തകർക്കുകയും യു ഡി എഫ് പ്രവർത്തകരെ വ്യാപകമായി ആക്രമിക്കുകയും ചെയ്തതതും പ്രതിഷേധാർഹമാണ്. തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായപ്പോൾ ഇടതു മുന്നണിയുടെ സമനില തെറ്റിയിരിക്കുന്നു. അക്രമികൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും ഷൈനിക്കും മറ്റും സംരക്ഷണം നൽകണം.സംരക്ഷണം ഒരുക്കാൻ പൊലീസിന് ഭയമാണെങ്കിൽ യു ഡി എഫ് പ്രവർത്തകർ സംരക്ഷണം നൽകുമെന്നും നേതാക്കൾ പറഞ്ഞു.