
ചെറുതോണി : വാഴത്തോപ്പ് വള്ളടി കവല ലക്ഷം കവല റോഡിനോട് അവഗണന. മഴക്കാലമായാൽ കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത വിധമാണ് മുല്ലക്കാനം മേഖലയിൽ റോഡിന്റെ അവസ്ഥ.
പഞ്ചായത്തിലെ ആറാം വാർഡ് ഉൾപ്പെടുന്ന മുല്ലക്കാനത്ത് നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. 70 വർഷത്തെ കുടിയേറ്റ ചരിത്രമുണ്ടെങ്കിലും ഇവിടെ നാളിതുവരെയായി യാത്രയ്ക്ക് യോഗ്യമായ ഒരു റോഡ് ലഭിച്ചിട്ടില്ല. ഇപ്പോഴും ചെമ്മൺ പാതയാണ് നാട്ടുകാർക്ക് ആശ്രയം.
കിടപ്പു രോഗികൾ ഉൾപ്പെടെ നിരവധി ആളുകളാണ് റോഡ് ഇല്ലാത്തതുമൂലം ദുരിതത്തിൽ ആയിരിക്കുന്നത്. അവശ്യ സമയങ്ങളിൽ പുറംലോകവുമായി ബന്ധപ്പെടുവാൻ വാഹനങ്ങൾ പോലും കിട്ടാത്ത അവസ്ഥനാട്ടുകാരെ പല ഘട്ടങ്ങളിലും ഏറെ ദുരിതത്തിലാക്കാറുണ്ട്.