
നെടുങ്കണ്ടം : ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസിന്റെയും ഇടുക്കി എക്‌സൈസ് ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിൽ ബാലൻപിള്ള സിറ്റി ചക്കക്കാനം കരയിൽ നിന്നും 200 ലിറ്റർ കോട പിടികൂടി നശിപ്പിച്ചു. ആൾത്താമസമില്ലാത്ത പുരയിടത്തിൽ നിന്നുമാണ് വീപ്പയിൽ സൂക്ഷിച്ചിരുന്ന കോട കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വോട്ടെണ്ണൽ ദിനത്തിലെ ആവശ്യത്തിലേയ്ക്ക് തയാറാക്കിയതാണന്ന് പറയുന്നു. പ്രിവന്റീവ് ഓഫീസർ പി.ബി. രാജേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം.പി പ്രമോദ് ഉടുമ്പൻചോല സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ഷനേജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.നൗഷാദ് , ഇ.സി.ജോജി, എം.എസ്.അരുൺ, അരുൺ രാജ്, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.