 
ചെറുതോണി : ഡബിൾ കട്ടിങ്ങിന് സമീപം മരുതി കാർ മറിഞ്ഞു. കടപ്പനയിൽ നിന്നും ചെറുതോണിക്ക് വന്ന തിരുവനന്തപുരം സ്വദേശികളുടെ കാറാണ് ഇന്നലെ വൈകിട്ട് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലെത്തിയ കാർ പ്രധാന റോഡിൽ നിന്നും മറിഞ്ഞ് 30 അടി തഴ്ച്ചയിൽ നാരകക്കാനം റോഡിലേക്ക് മറിയുകയായിരുന്നു. രണ്ട് യുവാക്കളെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. റോഡ് നിർമ്മാണം കഴിഞ്ഞെങ്കിലും കൊക്കകളുള്ള ഭാഗങ്ങളിൽ ക്രാഷ് ഗാർഡുകൾ സ്ഥാപിക്കാത്തത് മൂലം അപകട സാദ്ധ്യത വർദ്ധിച്ചിരിക്കുകയാണ്.