priya
ശ്രവണ സൗഹൃദ ജില്ലാ പ്രഖ്യാപന സർട്ടിഫിക്കറ്റ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയയ്ക്ക് ജില്ലാ കളക്ടർ എച്ച് ദിനേശൻ കൈമാറുന്നു.

ഇടുക്കി : ജില്ലയെ സമ്പൂർണ ശ്രവണ സൗഹൃദ ജില്ലയായി ജില്ലാ കളക്ടർ എച്ച് ദിനേശൻ പ്രഖ്യാപിച്ചു. ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) ന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ജില്ലയെ പദവിക്ക് അർഹമാക്കിയത്. ഐ.എ.പി മലനാട്ഇടുക്കി ബ്രാഞ്ചുകൾ എന്നിവരുടെ സഹകരണത്തിലാണ് ജില്ലയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഡോ.ടി .രഹനയാണ് പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ. ജില്ലയിൽ പ്രസവം നടക്കുന്ന എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികളിലെയും നവജാതശിശുക്കൾക്ക് കേൾവി പരിശോധന നടത്തുന്ന പ്രവർത്തനമാണ് പദ്ധതിയുടെ ഭാഗമായി നടത്തിയത് . ജനിച്ച് 48 മണിക്കൂറിനുള്ളിൽ നവജാതശിശുക്കൾക്ക് ഓട്ടോ അക്വസ്റ്റിക് എമിഷൻ (ഒഎഇ) എന്ന സ്‌ക്രീനിങ് പരിശോധന നടത്തും. ഓഡിയോളജിസ്റ്റിന്റെ സഹകരണത്തോടെയാണിത്. കേൾവി വൈകല്യം സംസാരശേഷിയെ സാരമായി ബാധിക്കും. ബുദ്ധിപരമായ ന്യൂനതകൾക്കും ഇത് വഴിവെക്കും. ശിശു ജനിച്ച് മണിക്കൂറുകൾക്കകം നടത്തുന്ന പരിശോധനയിലൂടെ ശ്രവണ വൈകല്യം നേരത്തേ കണ്ടെത്താനും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാനും സാധിക്കും .സൗഹൃദ ജില്ലാ പ്രഖ്യാപന സർട്ടിഫിക്കറ്റ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ .പ്രിയയ്ക്ക് ജില്ലാ കളക്ടർ കൈമാറി.
ആർസിഎച്ച് ഓഫീസർ സുരേഷ് വർഗീസ്, ഐ.എ.പി ഇടുക്കി പ്രസിഡന്റ് ഡോ ജോതിസ് ജയിംസ് തുടങ്ങിയവർ പങ്കെടുത്തു