
തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ യു.എസ്.എയിലെ മലയാളി അസോസിയേഷനായ കേരള സമാജം സൗത്ത് ഫ്ളോറിഡ മുൻകൈയെടുത്ത് മുതലക്കോടം പള്ളിത്താഴത്ത് മാത്യുവിന്റെ കുടുംബത്തിന് നിർമിച്ച് നൽകുന്ന സ്‌നേഹ വീടിന്റെ തറക്കല്ലിടീൽ നടത്തി. ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ തറക്കല്ലിടീൽ കർമം നിർവഹിച്ചു. മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോർജ് താനത്തുപറമ്പിൽ, ജോഷി മാണി ഓലേടത്തിൽ എന്നിവർ പങ്കെടുത്തു.