തൊടുപുഴ : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളാ കോൺഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 140 നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും ഇന്ന് രാവിലെ 10.30ന് സത്യാഗ്രഹ സമരം നടത്തുമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു.