തൊടുപുഴ: കൃഷിക്കാർക്കുവേണ്ടാത്ത നിയമം കൃഷിക്കാരുടെ തലയിൽ അടിച്ചേല്പിക്കുവാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ് )സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗം മാത്യു സ്റ്റീഫൻ എക്സ് എം എൽ എ ആവശ്യപ്പെട്ടു. വൻകിട വ്യവസായ മുതലാളിമാർക്കു വേണ്ടി മണ്ണിൽ പണിയെടുക്കുന്ന കൃഷിക്കാരനെ വിൽപ്പനച്ചരക്കാക്കുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്കുപോലും അപകടമായി തീരും. അന്നം തരുന്ന കൃഷിക്കാരന്റെ കൈകളിൽ വിലങ്ങിട്ടും പൊലീസിനെകൊണ്ട് തല്ലിച്ചതച്ചും എന്തും നേടാം എന്ന കേന്ദ്രസർക്കാരിന്റെ വ്യാമോഹം ഇന്ത്യയിലെ സംഘടിത കർഷക ശക്തി എതിർത്ത് പരാജയപ്പെടുത്തും. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളും കർഷക സംഘടനകളും ഒറ്റകെട്ടായി പോരാട്ടങ്ങൾക്ക് തയാറാകണമെന്ന് മാത്യു സ്റ്റീഫൻ അഭ്യർത്ഥിച്ചു.