ഇടുക്കി: കേന്ദ്ര സ്‌പോർട്സ് മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ കായിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ കളിസ്ഥലങ്ങളുടെയും കായിക സൗകര്യങ്ങളുടെയും വിവരശേഖരണം നടത്തുന്നു. സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂൾ, കോളേജ്, മറ്റ് സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ കൈവശമുള്ള കളിസ്ഥലങ്ങൾ
സ്ഥിതി ചെയ്യുന്ന സ്ഥലം, പഞ്ചായത്ത് , മുൻസിപ്പാലിറ്റി, ഉടമസ്ഥന്റെ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം , കായിക ഇനങ്ങൾക്കുള്ള സൗകര്യം, പാശ്ചത്തല സൗകര്യങ്ങൾ എന്നിവ ഡിസംബർ 18 നകം
ജില്ലാ യൂത്ത് ഓഫീസർ, നെഹ്രുയുവകേന്ദ്ര, മുനിസിപ്പൽ ബിൽഡിങ് ഗാന്ധിസ്‌ക്വയർ, തൊടുപുഴ എന്ന വിലാസത്തിലോ 9447865065 എന്ന വാട്സ്അപ് നമ്പറിലോ ലഭ്യമാക്കണമെന്ന് നെഹ്രു യുവ കേന്ദ്ര ജില്ല യൂത്ത് ഓഫീസർ കെ. ഹരിലാൽ അറിയിച്ചു.