കൊവിഡ് ഭേദമായ വൃദ്ധനെ സ്വീകരിക്കാതെ മറ്റൊരു കുടുംബം

നെടുങ്കണ്ടം: കൊവിഡ് ബാധിച്ചവൃദ്ധയെ ആശുപത്രിവളപ്പിലെ മരച്ചുവട്ടിൽ ഉപേക്ഷിച്ച് മകൻ കടന്ന് കളഞ്ഞു. , മറ്റൊരിടത്ത് കൊവിഡ് ഭേദമായ പിതാവിനെ സ്വീകരിക്കാതെ മക്കൾ, നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് രണ്ട് വ്യത്യസ്ത സംഭവങ്ങൾ ഉണ്ടായത്. കൊവിഡ് രോഗ ബാധിതയായ 65 വയസുകാരിയായ അമ്മയെയാണ് മകൻ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചത്. ഞായറാഴ്ച അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മകൻ അമ്മയെ വാഹനത്തിൽ കയറ്റി നെടുങ്കണ്ടം താലൂക്കാശുപത്രി പരിസരത്തെ മരത്തിന്റെ ചുവട്ടിലിരുത്തിയ ശേഷം കടന്നു കളഞ്ഞു. കൊവിഡ് ബാധിതയെകണ്ടെത്താനായി വിവരങ്ങൾ തേടി ആരോഗ്യ വകുപ്പും പൊലീസും നടത്തിയ അന്വേഷണത്തിൽ 65 വയസുകാരിയെ നെടുങ്കണ്ടം താലൂക്കാശുപത്രി പരിസരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.തുടർന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ എത്തിച്ചു. ഉപേക്ഷിച്ച കടന്ന മകനെ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി താക്കീത് ചെയ്തു.

കൊവിഡ് ഭേദമായ അച്ഛനെ ഏറ്റെടുക്കാൻ മകൻ വിസമ്മതിച്ചതാണ് മറ്റൊരു സംഭവം. 10 ദിവസം മുമ്പ് അസുഖം ബാധിച്ച് നെടുങ്കണ്ടം കരുണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 78 കാരനെയാണ് മക്കൾ ഏറ്റെടുക്കാൻ വിസമ്മതിച്ചത്. ലോക്ഡൗൺ ആരംഭിച്ചത് മുതൽ ഇദ്ദേഹം നെടുങ്കണ്ടം പഞ്ചായത്തിന്റെ കീഴിലുള്ള പകൽ വീട്ടിലായിരുന്നു തങ്ങിയിരുന്നത്. ഒരാഴ്ച മുമ്പ് കൊവിഡ് ബാധിതനായ വ്യക്തിയുടെ സ്ഥാപനത്തിൽ നിന്നും വൃദ്ധൻ ചായ കുടിച്ചിരുന്നു. തുടർന്ന് വൃദ്ധനും രോഗം ബാധിച്ചു. നെടുങ്കണ്ടം ജനമൈത്രി പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് ഇദ്ദേഹത്തെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. രോഗം ഭേദമായതോടെ പൊലീസും ആരോഗ്യവകുപ്പും മക്കളെ വിവരമറിയിച്ചു. എന്നാൽ മക്കൾ അച്ഛനെ ഏറ്റെടുക്കാൻ തയ്യാറായില്ല. വൃദ്ധനെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ അധികൃതർ ശ്രമം തുടങ്ങി.