
മുതലക്കോടം: രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും വെല്ലുവിളിച്ചു കൊണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുതലക്കോടം പാടശേഖരത്ത് കർഷക കൂട്ടായ്മകളുടെ പ്രതിനിധികൾ പാടവരമ്പത്ത് അണിനിരന്നു. .ജീവ കർഷക കൂട്ടായ്മ, ഗാന്ധിദർശൻ ,ഹരിതവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് .കർഷകർ ഇന്ത്യയുടെ ആത്മാവാണെന്നും കർഷക വിരുദ്ധ ബിൽ ഇന്ത്യയെ പരിപൂർണ്ണമായി ഇല്ലാതാക്കുമെന്നും ഐക്യദാർഢ്യ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷാ സോമൻ പറഞ്ഞു. ഫാ.ജോൺ പരിയത്ത് മാലിൽ മുഖ്യ പ്രഭാഷണം നടത്തി.ടി.ജെ പീറ്റർ , സി.ഇ മൊയ്ദീൻ , കെ.എസ് ഹസൻകുട്ടി , ഐവാൻ സെബാസ്റ്റ്യൻ , ഗർവ്വാസി സ് കെ സഖറിയ , കെ.എൻ ശിവദാസൻ , എം ഐ സുകമാരൻ , ജോസ് കാഞ്ഞിരത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.