ഓഫീസർക്കെതിരെ കേസെടുത്തു.

അടിമാലി: വൈദ്യുതി മന്ത്രി എം.എം മണിയുടെ ഔദ്യോഗിക വാഹനത്തിൽ പൊലീസ് ഓഫീസറുടെ കാർ തട്ടി. ഓഫീസർക്കെതിരെ കേസെടുത്തു. വകുപ്പ് തല അന്വേഷണവും ആരംഭിച്ചു. ഞായറാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ ശല്യാംപാറയിൽ വെച്ചായിരുന്നു സംഭവം. ഇടുക്കിയിൽ നിന്നും കുഞ്ചിതണ്ണിക്ക് വരികയായിരുന്നു മന്ത്രി. മൂന്നാറിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് കാറിൽ വരികയായിരുന്നു മൂന്നാർ സ്റ്റേഷനിലെ എ.എസ്.ഐ. ശല്യാംപാറയിൽ വെച്ച് കാർ മന്ത്രിയുടെ വാഹനത്തിൽ തട്ടി. മന്ത്രിയുടെ വാഹനത്തിന് സാരമായ തകരാർ സംഭവിച്ചു. മന്ത്രിയുടെ വാഹനത്തിൽ ഇടിച്ചതിന് 200 മീറ്റർ പിന്നിൽ വെച്ച് ഈ ഓഫീസറുടെ കാർ ഒരു ഓട്ടോ റിക്ഷയും ഇടിച്ച് തകർത്തിരുന്നു. ഓട്ടോ അടുത്ത ദിവസം നന്നാക്കി തരാം എന്ന് പറഞ്ഞ് 200 മീറ്റർ കഴിഞ്ഞപ്പോഴാണ് മന്ത്രിയുടെ വാഹനത്തിൽ വീണ്ടും കാർ തട്ടിയത്. പൊലീസ് ഓഫീസർ മദ്യപിച്ചിരുന്നതായി ഓട്ടോ ഡ്രൈവറുടെ മൊഴിയുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പൊലീസ് എ. എസ്. ഐക്കെയിരെ കേസെടുത്തിട്ടുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർ എ. എസ്. ഐക്കെയിരെ റിപ്പോർട്ടും നൽകിയിട്ടുണ്ട്.