
തൊടുപുഴ: സുരക്ഷിതവും ആരോഗ്യപരവുമായ ഭക്ഷണശീലങ്ങൾ സമൂഹത്തിൽ പ്രാവർത്തികമാക്കുക എന്ന ലക്ഷ്യവുമായി എഫ്. എസ്. എസ്. എ.ഐയുടെ ആഭിമുഖ്യത്തിൽ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്റെ സഹകരണത്തോടെ തൊടുപുഴ ശ്രീവിനായക് ഹോട്ടൽ ഹാളിൽ നടന്ന സെമിനാർ ജില്ലാ ഫുഡ് സേഫ്ടി അസി. കമ്മീഷണർ കെ.പി. രമേഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗം കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി ജി. ജയപാൽ ഉദ്ഘാടനം ചെയ്തു.നടത്തി.ഇടുക്കി ജില്ലാ ഫുഡ് സേഫ്ടിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സര വിജയികളായ അഭിനവ് എസ്, സിന്ധൂര സന്തോഷ്, കൃഷ്ണവേണി ബിജുമോൻ എന്നിവർക്ക് കാഷ് അവാർഡ് വിതരണം ചെയ്തു.
കെ. എച്ച്. ആർ. എ ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്ടി ഓഫീസർ എം.എൻ. ഷംസിയ , കെ. എച്ച്. ആർ. എസംസ്ഥാന സെക്രട്ടറി വി.ടി. ഹരിഹരൻ, ദേവികുളം ഫുഡ് സേഫ്ടി ഓഫീസർ സന്തോഷ് കുമാർ, ഉടുമ്പൻചോല ഫുഡ് സേഫ്ടി ഓഫീസർ ആൻ മേരി ജോൺസൺ, കെ. എച്ച്. ആർ. എ ഭാരവാഹികളായ പി.കെ. മോഹനൻ, വി.പ്രവീൺ , എം.ആർ. ഗോപൻ എന്നിവർ പ്രസംഗിച്ചു.