തൊടുപുഴ: 'ചലോ ദില്ലി' സമരത്തെ പിന്തുണയ്ക്കുന്ന സംഘടനകൾ ഇനി മുതൽ ജില്ലയിൽ ഒരുമിച്ച് പ്രവർത്തിക്കാനും വിപുലമായ ഐക്യദാർഢ്യപരിപാടികൾ സംഘടിപ്പിക്കാനും തൊടുപുഴ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽചേർന്ന വിവിധ സംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
ഗാന്ധി ദർശൻവേദി സംസ്ഥാന സെക്രട്ടറി ടി .ജെ. പീറ്ററിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗം പ്രൊഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു.സി.എസ്. ഷാജി (കേരള കർഷകസംഘം), ബാബുജോസഫ് (കിസാൻ സഭ), എൻ. വിനോദ്കുമാർ (കർഷകപ്രതിരോധസമിതി), മാത്യു പൊട്ടംപ്ലാക്കൽ (കർഷക യൂണിയൻ എം), നിഷാസോമൻ (മഹിളാകോൺഗ്രസ്), ജയിംസ്‌കോലാനി (ഐക്യദാർഢ്യകൂട്ടായ്മ), ബാബു മഞ്ഞള്ളൂർ (കെ.എസ്.കെ.എസ്), സിബി സി. മാത്യു (എ.ഐ.കെ.കെ.എം.എസ്), അനിൽ രാഘവൻ (ഐ.എൻ.എൽ.സി), സെബാസ്റ്റ്യൻ എബ്രാഹം (കർഷക പ്രതിരോധ സമിതി) തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി
പ്രൊഫ. എം.ജെ.ജേക്കബ് (ചെയർമാൻ), റ്റി.ജെ. പീറ്റർ (വൈസ് ചെയർമാൻ), എൻ. വിനോദ്കുമാർ (ജനറൽ കൺവീനർ).
കൺവീനർമാരായി സി.എസ്. ഷാജി (കേരള കർഷകസംഘം), ബാബുജോസഫ് (കിസാൻ സഭ), മാത്യുപൊട്ടംപ്ലാക്കൽ, ബാബു മഞ്ഞള്ളൂർ, സിബി സി. മാത്യു, ജെയിംസ്‌കോലാനി, നിഷസോമൻ, സെബാസ്റ്റ്യൻ എബ്രാഹം, റ്റി.സി. മൈക്കിൾ, പി.കെ. സജി എന്നിവരെ തെരഞ്ഞെടുത്തു.