തൊടുപുഴ: സ്വച് ഭാരത് മിഷ്യന്റെ ഭാഗമായി എൻ.സി.സി സംഘടിപ്പിച്ച സ്വച്ഛത പഖ്‌വാഡ പരിപാടി വിവിധ കർമ്മ പരിപാടികളോടെ ന്യൂമാൻകോളേജിൽ ആചരിച്ചു. പത്ത് ദിവസം നീണ്ടു നിന്ന വിവിധ കർമ്മ പരിപാടികൾക്ക്‌കോളേജിൽ നടന്ന ശുചിത്വബോധവൽക്കരണ പരിപാടിയോടെ സമാപനമായി.
സമാപന പരിപാടിയിൽകോളേജിലെ പൂർവ്വ വിദ്യാർത്ഥിയും തൊടുപുഴ പ്രിൻസിപ്പൽ സബ് ഇൻപെക്ടറുമായ ബൈജു പി. ബാബു വിശിഷ്ടാതിഥി ആയിരുന്നു. യോഗത്തിൽകോളേജ് പ്രിൻസിപ്പാൾ ഡോ.തോംസൺജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൻ. സി. സി ഓഫീസർ ലഫ്. പ്രജീഷ് സി. മാത്യു, ബർസാർ പോൾ കാരക്കൊമ്പിൽ, അണ്ടർ ഓഫീസർ നവീൻ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ മൂലം പൊതുപരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തകേഡറ്റുകൾ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ശുചിത്വബോധവൽക്കരണത്തിന് ഉപകരിക്കുന്ന വീഡിയോ,പോസ്റ്റർ, പെയിന്റിംഗ് എന്നിവയുടെ നിർമ്മാണം, വീടുകളിൽകേന്ദീകരിച്ചുള്ള മാലിന്യ സംസ്‌ക്കരണ പരിപാടികൾ, ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കൾ, ബാഗുകൾ എന്നിവയിലൂടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ശുചികരണ യത്‌നത്തിൽകേഡറ്റുകൾ കോളേജ് പരിസരം ,കലാം പാർക്ക് എന്നിവ ശുചികരിക്കുകയുംറോഡിന്റെ ഇരുവശങ്ങളിലുള്ള മാലിന്യശേഖരം നിർമ്മാർജനം ചെയ്തു. ശുചികരണ പ്രവർത്തനങ്ങൾക്ക് അണ്ടർ ഓഫീസർ നവീൻ വിൻസെന്റ്, ലിൻസി മാത്യു, ആഷ്‌ലി സജീവൻ,ദേവപ്രിയ ബാബു, നമിതഗോപാൽ, എൽസാ ലൂയി, അനുജിത്ത് ഇ ആർ, അക്ഷയ് എൻ എ, നിഖിൽ സെബാസ്റ്റ്യൻ, അൻവർ ഹുസൈൻ എന്നിവർനേതൃത്വം നൽകി.