ചെറുതോണി: ഉത്തരേന്ത്യയിലെ കർഷകർ ഡൽഹിയിൽ നടത്തിവരുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളാകോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാനത്തെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ കർഷകമാർച്ചും ധർണയും നടത്തി. ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തിയ ധർണ പാർട്ടി സംസ്ഥാന ഉന്നതാധികാരസമിതിയംഗം അഡ്വ. തോമസ് പെരുമന ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു. കർഷകയൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ, പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം വി.എ. ഉലഹന്നാൻ, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ: എബി തോമസ്, പാർട്ടി ജില്ലാ സെക്രട്ടറിമാരായ വിൻസന്റ് വള്ളാടി, കെ.കെ.വിജയൻ, ബെന്നി പുതുപ്പാടി, സംസ്ഥാന കമ്മറ്റിയംഗം ടോമി തൈലംമനാൽ, കെ.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് വർഗീസ് സക്കറിയ എന്നിവർ പ്രസംഗിച്ചു. ചെറുതോണി ടൗണിൽ നടത്തിയ കർഷകമാർച്ചിന് നേതാക്കളായ ടോമി കൊച്ചുകുടി, ജോയി കുടക്കച്ചിറ, തോമസ് പുളിമൂട്ടിൽ, റെനി മാണി, ഉദ്ദീഷ് ഫ്രാൻസിസ്, എബിൻ വാട്ടപ്പള്ളി, കെ.ആർ.സജീവ്കുമാർ, രാജൻ കുമ്പഴ, ശശി താഴശ്ശേരിൽ, വിൻസന്റ് ഞവരക്കാട്ട്, ശിവദാസൻ പാലയ്ക്കാക്കുഴി, ജിജി തൊട്ടിയിൽ, വിൻസന്റ് വള്ളിക്കാവുങ്കൽ എന്നിവർ നേതൃത്വം നൽകി.