തൊടുപുഴ: വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥാനാർത്ഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഐ.ഡി കാർഡ് കൊണ്ടുവരണം. ഇലക്ഷൻ ഏജന്റ് ഫോട്ടോ പതിച്ച മറ്റൊരു ഐ.ഡി കാർഡും കൂടെ കൈയിൽ കരുതണം. കൗണ്ടിംഗ് ഹാളിൽ മൊബൈൽ ഫോണോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ അനുവദനീയമല്ല.