പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയന്റെ ആഭിമുഖ്യത്തിൽ 19, 20 തീയതികളിൽ നടക്കുന്ന പ്രീമാര്യേജ് കോഴ്‌സിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്റട്ടറി വെള്ളാപ്പള്ളി നടേശൻ 19ന് രാവിലെ 10ന് ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്യും. ഡൈമുക്ക് ശാഖാ ആഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു, വൈസ് പ്രസിഡന്റ് പി.കെ. രാജൻ, യോഗം ബോർഡ് മെമ്പർ എൻ.ജി. സലികുമാർ, കൗൺസിലർമാരായ പി.എസ്. ചന്ദ്രൻ, പി.വി. സന്തോഷ്, പി.കെ. വിജയൻ, പി.കെ. ബിജു, ഡൈമുക്ക് ശാഖാ പ്രസിഡന്റ് എൻ.കെ. മനോജ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ, സെക്രട്ടറി സുനീഷ് വലിയപുരയ്ക്കൽ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ,​ സെക്രട്ടറി ലതാ മുകുന്ദൻ,​ സൈബർ സേനാ ചെയർമാൻ എം.ജി. ഷിബു എന്നിവർ പ്രസംഗിക്കും. തുടർന്ന് പായിപ്ര ദമനൻ 'കുടുബ ഭദ്രത" എന്ന വിഷയത്തിൽ ക്ലാസെടുക്കും. 1.30 മുതൽ ചെമ്പൻകുളം ഗോപി വൈദ്യർ 'സംഘടന" എന്ന വിഷയത്തിലും 2.30 മുതൽ ഡോ. ലിജി ചുങ്കത്ത് 'ഗർഭധാരണം, പ്രസവം, ശിശു പരിപാലനം" എന്ന വിഷയത്തിലും ക്ലാസെടുക്കും. ഞായറാഴ്ച രാവിലെ 9.30ന് 'ശ്രീ നാരായണ ധർമ്മം" എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്തും രണ്ട് മുതൽ 'സ്ത്രീ പുരുഷ ലൈംഗികത" എന്ന വിഷയത്തിൽ ഡോ. എൻ.ജെ. ബിനോയിയും ക്ലാസെടുക്കും. നാലിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ ശാഖാ യോഗങ്ങളുമായി ബന്ധപ്പെടണം.