മുട്ടം: തോട്ടുങ്കര ചാരക്കുന്നത്ത് ഔസേപ്പച്ചന്റെ വീടിനോട് ചേർന്ന് റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിൽ ഈരാറ്റ്പേട്ടയിൽ നിന്ന് അടിമാലി ഭാഗത്തേക്ക് പോയ കാർ ഇടിച്ചു. ഇന്നലെ ഉച്ചക്ക് 2. 30 നാണ് അപകടം. ഓവർ ടേക്ക് ചെയ്ത് വന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ പെട്ടന്ന് വെട്ടിച്ച് തിരിച്ചതാണ് അപകടകാരണമെന്ന് പറയുന്നു. റോഡരുകിൽ കിടന്ന കാറിന് സാരമായ കേട് സംഭവിച്ചു. മുട്ടം പൊലീസ് സ്ഥലത്ത് എത്തി. പരാതി ഇല്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തട്ടില്ല.