വീട്ടമ്മയുടെ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ
ചെറുതോണി: ബന്ധുവിന്റെ വെട്ടേറ്റ് ദമ്പതികളെ ഗുരുതരനിലയിൽതൊടുപുഴ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു ചുരുളി കുഴിഞ്ഞാലിൽ എബിൻ (45) ഭാര്യ സിൽവി(40) എന്നിവർക്കാണ് വെട്ടേറ്റത് .സംഭവവുമായി ബന്ധപ്പെട്ട് സിൽവിയുടെ സഹോദരൻ ആനച്ചാൽ പുളിക്കച്ചുണ്ടേൽ സാജനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. വീടിനു സമീപത്തുള്ള ഇവരുടെ തന്നെ മറ്റൊരു ഷെഡിൽ പശുവിനെ കറക്കാൻ ചെന്നതായിരുന്നു ദമ്പതികൾ .ഈ സമയം അവിടെയെത്തിയ സിൽവിയുടെ സഹോദരനുമായി വഴക്കുണ്ടായി .വാക്കുതർക്കത്തിനിടയിൽ കൈയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സാജനെ പിടികൂടി പൊലീസിലേൽപ്പിച്ചത്. സാജന്റെ തറവാട് ആനച്ചാലിലാണ് .മാതാപിതാക്കൾ മരിച്ചതോടെ ഇയാൾ ഒറ്റക്കാണു താമസം. ആകെയുള്ള 14 സെന്റെ തറവാട് വക സ്ഥലം സഹോദരി കൈവശപ്പെടുത്താൻ ശ്രമിച്ചതായും സാജനുവരുന്ന കല്യാണാലോചനകൾ സഹോദരിയും കുടുംബവും ചേർന്ന് മു ടക്കുന്നതുമായുള്ള സാജന്റെ സംശയമാണ് വൈരാഗ്യത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു തെളിവെടുപ്പിനു ശേഷം പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും