തൊടുപുഴ: നഗരമദ്ധ്യത്തിൽ നിർത്തിയിട്ടിരുന്ന ബേക്കറി വാഹനത്തിന്റെ ഗ്ലാസ് സമൂഹ്യ വിരുദ്ധ അടിച്ച് തകർത്തു. ജ്യോതി സൂപ്പർ ബസാറിനു എതിർവശത്ത് പ്രവർത്തിക്കുന്ന വിനായ ബേക്കേഴ്‌സിന്റെ ഗുഡ്‌സ് വാഹനത്തിന്റെ ഡോറിന്റെ ഗ്ലാസ് ആണ് നഗരത്തിൽ അലഞ്ഞ് നടക്കുന്ന സെലീന എന്ന യുവതി അടിച്ച് തകർത്തത്.
ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. ബേക്കറിക്ക് സമീപത്തെ ടാക്‌സി സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനം. സംഭവത്തിൽ ഇന്ന് പരാതി നൽകുമെന്ന് ബേക്കറി ഉടമ ജിതിൻ രവി പറഞ്ഞു. കഴിഞ്ഞ ദിവസം ഫാർമേഴ്‌സ് ക്ലബിന്റെ ഉടമസ്ഥതയിലുള്ള എക്കോ ഷോപ്പിന്റെ സിസിടിവി ക്യാമറ സെലീന തകർത്തിരുന്നു. നേരത്തെ ഈ യുവതി നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയാണ് അക്രമങ്ങൾ തുടരുന്നത്‌