
തൊടുപുഴ: തൊടുപുഴയിൽ കോൺഗ്രസ് പരസ്യമായി കാലുവാരിയെന്ന് പി.ജെ. ജോസഫ് എം.എൽ.എ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് വിമതരെ നിറുത്തി തങ്ങളുടെ സ്ഥാനാർത്ഥികളെ തോൽപിച്ചു. സ്ഥാനാർത്ഥി നിർണയത്തിലും കോൺഗ്രസിന് പിഴച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്തതും കോൺഗ്രസ് കാരണമാണ്.
രണ്ടില ജോസ് കെ. മാണിക്ക് മുൻതൂക്കം നൽകി. സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റാൻ സാധിച്ചില്ല. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ മികച്ച പ്രകടനം നടത്താനായി. പലയിടങ്ങളിലും രണ്ടിലയെ പരാജയപ്പെടുത്തി. ഈ തിരഞ്ഞെടുപ്പ് ഫലം നിയമസഭ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസഫ് പറഞ്ഞു.