തൊടുപുഴ:ഗ്രാമപഞ്ചായത്തിൽ ഇരുമുന്നണികളും കട്ടയ്ക്ക് കട്ടയ്ക്ക് മുന്നേറി. പല പഞ്ചായത്തുകളിലും നേരിയ വ്യത്യാസത്തിനാണ് ഭരണം പിടിച്ചെടുത്തതും ഭരണം നഷ്ടമായതും. പല വാർഡുകളിലും ഒറ്റ അക്ക സംഖ്യയിൽ ജയപരാജയങ്ങൾ നിശ്ഛയിച്ചു. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് വ്യക്തമാകുന്നതായിരുന്നു നറുക്കിട്ട്വരെ വിജയിയെതിരഞ്ഞെടുക്കുന്ന അവസ്ഥ സൂചിപ്പിക്കുന്നത്. കൊവിഡ് മൂലം ആഘോഷങ്ങൾ ഉണ്ടാവില്ലെന്ന് കരുതിയവരെയൊക്കെ വിസ്മയിപ്പിച്ച് ആഹ്ളാദപ്രകടനങ്ങൾ അരങ്ങ് തകർത്തു. മാസങ്ങളായി കൊവിഡ്ഭീതിയിൽ കഴിഞ്ഞിരുന്നവർ കിട്ടിയ അവസരം ശരിക്കും വിനിയോഗിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് വെളിയിൽ മുൻകാലങ്ങളിലെന്നപോലെ ഫലവും കാത്ത് വിവിധ മുന്നണികളുടെ പ്രവർത്തകർ കാത്ത് നിൽക്കുന്നതും ഫലം അറിവായിത്തുടങ്ങിയത് മുതൽ വാഹനങ്ങളിൽ ചീറിപ്പായലും പിന്നീട് പ്രകടനങ്ങളും അരങ്ങേറി.