ചെറുതോണി: ഇടതുപക്ഷ സർക്കാരിന് പിന്തുണ നൽകുന്ന ഉജ്ജ്വല വിജയമാണ്ജില്ലയിൽ ഉണ്ടായതെന്നും ഇടതുപക്ഷ രാഷട്രീയ മുന്നേറ്റത്തിന്റെ ദിശാസൂചികയാണിതെന്നും എൽ ഡി എഫ് ജില്ലാ കമ്മറ്റി വാർത്താകുറിപ്പിൽ പറഞ്ഞു.
പത്ത് വർഷത്തിന് ശേഷം ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണം എൽ ഡി എഫ് തിരിച്ചുപിടിച്ചു. 4 ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണം ഉറപ്പിച്ചു. കഴിഞ്ഞ പ്രാവശ്യംഒരു ബ്ലോക്ക് പഞ്ചായത്തിൽ മാത്രമാണ് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നത്.
ഇത്തവണ നാലായി ഉയർന്നു. 29 പഞ്ചായത്തുകളിൽ എൽ ഡി എഫ് ഭരണം ലഭിച്ചു. രണ്ട്പഞ്ചാത്തുകളിൽ ഒപ്പത്തിനൊപ്പമാണ്. തൊടുപുഴ മുൻസിപ്പാലിറ്റിയിൽ അതിശക്തമായ മുന്നേറ്റം സൃഷ്ടിക്കാനായി. യു ഡി എഫിന് കനത്ത തിരിച്ചടിയാണ് ഈ
തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയിട്ടുളളത്.പരസ്പരം കാലുവാരിയതായി ആരോപിച്ച് ജോസഫ് വിഭാഗവും കോൺഗ്രസ്സും
രംഗത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ യു ഡി എഫിന്റെ ശിഥിലീകരണത്തിന്വഴിയൊരുക്കുന്ന സംഘർഷ സാധ്യതകൾ രൂപപ്പെടുമെന്നും എൽ ഡി എഫ് നേതാക്കൾപറഞ്ഞു. ജില്ലാ പഞ്ചായത്തിൽ ഒരു ദശാബ്ദമായി തുടർന്നുവന്ന അഴിമതിക്കും
കെടുകാര്യസ്ഥതക്കും എതിരെ ഉയർന്നുവന്ന ജനരോഷമാണ് വോട്ടുകളായി മാറിയത്. 10സീറ്റുകളോടെ വ്യക്തമായ ആധിപത്യം ഉറപ്പിക്കാനായി. കേരളാകോൺഗ്രസ്സ് (എം)മുന്നണി പ്രവേശം എൽ ഡി എഫിന്റെ രാഷ്ട്രീയ അടിത്തറ
ശാക്തിപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ വികസന നേട്ടങ്ങളും എൽ ഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളും പ്രകടന പത്രികയും കൃത്യതയോടെ ജനങ്ങൾക്ക്മുന്നിൽ വിശദീകരിക്കാൻ ഇടതുപക്ഷ മുന്നണിയുടെ പ്രവർത്തകർക്ക് കഴിഞ്ഞു.ജനങ്ങൾ നൽകിയ
പിന്തുണക്ക് അനുസൃതമായി കൂടുതൽ ഉത്തരവാദിത്വത്തോടെ ത്രിതല പഞ്ചായത്ത്വികസനം യാഥാർത്ഥ്യമാക്കും.
ഇടതുപക്ഷ മുന്നണിയുടെ ഉജ്ജ്വല വിജയത്തിനായി പ്രവർത്തിച്ച മുഴുവൻപ്രവർത്തകർക്കും വിലപ്പെട്ട സമ്മതിദാന അവകാശം രേഖപ്പെടുത്തി വലിയ വിജയംസമ്മാനിച്ച ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും നന്ദി അർപ്പിക്കുന്നതായുംഇടതുപക്ഷ മുന്നണിക്ക് വേണ്ടി എൽ ഡി എഫ് കൺവീനർ കെ കെ ശിവരാമനും, സി പി ഐഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും അറിയിച്ചു.