തൊടുപുഴ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ ജയപരാജയങ്ങൾ വിലയിരുത്തി കരുതലോടെ മുമ്പോട്ടുപോകുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. പരാജയ കാരണം എന്താണന്ന് കീഴ്ഘടകങ്ങൾ വിളിച്ചു ചേർത്ത് സമചിത്തതയോടെ വേണ്ട തീരുമാനങ്ങൾ എടുക്കും. തിരഞ്ഞെടുപ്പിനുടനീളം സി.പി.എം- ബി.ജെ.പി ബന്ധം പരസ്യമായിരുന്നതിനൊപ്പം പണത്തിന്റെയും അധികാരത്തിന്റെയും സാന്നിദ്ധ്യം പ്രകടമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിലും കട്ടപ്പന, തൊടുപുഴ നഗരസഭകളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഉണ്ടായ വിജയങ്ങൾ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.