പൊന്നന്താനം : പൊന്നന്താനം ഗ്രാമീണ വായനശാലയിൽ ബാലവേദി സെമിനാറും മത്സരങ്ങളും ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ആരംഭിക്കും. ഇതിനോടനുബന്ധിച്ച്‌ചേരുന്ന പൊതുസമ്മേളനത്തിൽ ബാലവേദി വൈസ് പ്രസിഡന്റ് സ്റ്റിഫ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനം മത്തച്ചൻ പുരയ്ക്കൽ നിർവ്വഹിക്കും. 'മൂല്യബോധമുള്ളവരായി കുട്ടികളെ എങ്ങനെ വളർത്താം' എന്ന വിഷയം ആസ്പദമാക്കി അരുവിത്തുറ സെന്റ്‌ജോർജ്‌കോളേജ് അദ്ധ്യാപകൻ ഡോ. സുമേഷ്‌ജോർജ് ക്ലാസ്സ് നയിക്കും. അദ്ധ്യാപകരായജോർജ്‌ജോസഫ്,മേരിജോൺ, ലളിതാ എം.എൻ,മേഴ്സി മലേപ്പറമ്പിൽ, സൗമ്യ ബിനു എന്നിവർ സംസാരിക്കും.