ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജില്ലയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് നടക്കും.
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ഇതേ സമയം സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. മുനിസിപ്പാലിറ്റികളിലെ സത്യപ്രതിജ്ഞ 11.30നും നടത്തും. തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗത്തിന് അതത് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റ് അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞ അംഗം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കും.28 ന് നഗരസഭകളിലെയും 30 ന് ത്രിതല പഞ്ചായത്തുകളിലെയും സാരഥികളെ തിരഞ്ഞെടുക്കും.