ഇടുക്കി: പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരിയിൽ നടത്തുന്ന പൊതു പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച് കൺഫർമേഷൻ നൽകിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ചോദ്യ പേപ്പറിന്റെ മാധ്യമം, പരീക്ഷ എഴുതേണ്ട ജില്ലയും/താലൂക്കും മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അപേക്ഷ നൽകണം.തങ്ങളുടെ യൂസർ ഐഡി. മൊബൈൽ നമ്പർ, മാറ്റം വേണ്ട ചോദ്യ പേപ്പറിന്റെ മാധ്യമം, പരീക്ഷ എഴുതേണ്ടതായ ജില്ലയും/താലൂക്കും എന്നീ വിവരങ്ങൾ ഉൾപ്പെടെ ഡിസംബർ 21 ന് വൈകുന്നേരം അഞ്ചിനു മുമ്പായി പബ്ലിക് സർവ്വീസ് കമ്മീഷൻ ഇടുക്കി ജില്ലാ ഓഫീസർക്ക് ലഭിക്കത്തക്കവിധത്തിൽ അപേക്ഷ സമർപ്പിക്കണം.