ഓലിയ്ക്കാമറ്റം: എസ്. എൻ. ഡി. പി യോഗം ഓലിയ്ക്കാമറ്റം ശാഖയിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയും ഗുരുമന്ദിര സമർപ്പണച്ചടങ്ങുകളും ഇന്നാരംഭിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് പ്രാർത്ഥനാ മന്ദിരത്തിൽ ഗുരുദേവ പഞ്ചലോഹവിഗ്രഹ സ്വീകരണം. 5.30 ന് വിഗ്രഹപൂജ, 6 ന് ആചാര്യവരണം, പുണ്യാഹശുദ്ധി.19 ന് രാവിലെ 5ന് ശാന്തിഹവനം,6 ന് ഗണപതിഹോമം, 7 ന് ഗുരുപൂജ, 8 ന് മഹാമൃത്യുഞ്ജയ ഹോമവും തുടർന്ന് ഗുരുദേവകൃതികളുടെ പാരായണം. വൈകുന്നേരം 5.30 ന് ഗുരുപൂജ, 6.30 ന് ഭഗവതി സേവ, 9 ന് പ്രസാദശുദ്ധി.20 ന് രാവിലെ 5ന് ശാന്തിഹവനം,6 ന് മഹാഗണപതിപൂജ, 7 ന് ഗുരുപൂജ, 9 ന് കലശപൂജ.11.30 നും 12 നും മദ്ധ്യെ ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമിയുടെ കാർമ്മികത്വത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ നടക്കും. തുടർന്ന് കലശാഭിഷേകവും മംഗളഭാരതി പൂജയും .12 .30 ന് നടക്കുന്ന ഗുരുമന്ദിര സമർപ്പണ സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് എം. കെ. തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ഗുരുമന്ദിര സമർപ്പണം നടത്തും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവസ്വരൂപാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ കൺവീനർ വി. ജയേഷ് പ്രതിഷ്ഠാ സന്ദേശം നൽകും. മഹാദേവാനന്ദ സ്വാമി ചടങ്ങിൽ പങ്കെടുക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ സി. പി. സുദർശനൻ, ഷാജി കല്ലാറയിൽ ,വൈക്കം ബെന്നിശാന്തി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗിരിജാ ശിവൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ശരത് ചന്ദ്രൻ, ശ്രീനാരായണ എംപ്ളോയീസ് ഫോറം പ്രസിഡന്റ് അജിമോൻ ചിറയ്ക്കൽ, പ്രകാശ് മൂലമറ്റം( ഗുരുധർമ്മ പ്രചരണ സഭ), വനിതാസംഘം സെക്രട്ടറി ഗീതാമണി കുമാരൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ. ആർ. മഹേഷ് തുടങ്ങിയവർ പ്രസംഗിക്കും. ശാഖാ വൈസ് പ്രസിഡന്റ് കെ. പി. ഷാജി സ്വാഗതവും സെക്രട്ടറി എ. കെ. ശശി നന്ദിയും പറയും.